കേരള സഹകരണ റിസ്ക് ഫണ്ട്

2008നവംബര്‍ 11 ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ GO (MS) No 249/2008/Co:op പ്രകാരം ആരംഭിച്ച ഈ സ്കീമില്‍ ഫാക്ട് (സിഡി) എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയും അംഗമാണ്‌. ഈ പദ്ധതിയിലൂടെ വായ്പ്പ കാലാവധി കഴിഞ്ഞതും, കഴിയാത്തതും 70 വയസ്സ് തികയുന്നതിനു മുന്‍പ്‌ തിരിച്ചടവ് കാലാവധി തീരുന്നതുമായ കുടിശ്ശിക വരുത്താത്ത വായ്പ്പക്കാര്‍ അകാലത്തില്‍ മരണപെട്ടാല്‍ 150000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ മാരക രോഗങ്ങള്‍ ആയ ക്യാന്‍സര്‍, കിഡ്നി രോഗം, ഹൃദയ സംബന്ധമായ ശസ്ത്രക്രിയ, പക്ഷാഘാതം വന്നു ശരീരം തളര്‍ന്നു കിടപ്പിലായവര്‍, എയ്ഡ്സ് രോഗം ബാധിച്ചു അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് പരമാവധി 75000 രൂപയും അതിന്റെ പലിശയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്നു.