മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം (MMBS)

ചിട്ടികള്‍ക്കു സമാനമായ സമ്പാദ്യ പദ്ധതിയാണ്‌ മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം (MMBS). 1,00,000/-, 80,000, 60,000, 50,000 രൂപ വീതമുള്ളതും 25, 30, 40, 50 എന്നീ മാസകാലാവധികളില്‍ അവസാനിയ്ക്കുന്നതുമായ ഈ പദ്ധതിയില്‍ തലയാള്‍ കമ്മീഷനായി 3% മാത്രമേ ഈടാക്കുകയുള്ളു. മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം റിലീഫ് ഫണ്ടിന്റെ വിഹിതമായി 1% കൂടി ഇതിനോടൊപ്പം ഈടാക്കുന്നുണ്ട്. ലേലം വിളിച്ചെടുക്കുന്ന അംഗങ്ങള്‍ക്ക് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയക്ക് തൊട്ടടുത്ത പ്രവര്‍ത്തി ദിവസം മുതല്‍ തുക കൈപ്പറ്റാവുന്നതാണ്‌.