ആമുഖം

സംഘാംഗങ്ങള്‍ക്ക് അവശ്യഘട്ടങ്ങളില്‍ ലളിതമായ വ്യവസ്ഥകളിലും, കുറഞ്ഞ പലിശ നിരക്കിലും സാമ്പത്തിക സഹായം നല്‍കുന്നതിനായി ദീര്‍ഘകാല വായ്പ, സാധാരണ വായ്പ, ഹയര്‍ പര്‍ച്ചേസ് സ്കീം, എമര്‍ജന്‍സി വായ്പ, സ്വര്‍ണ്ണപ്പണയ വായ്പ, ഓവര്‍ ഡ്രാഫ്റ്റ്, ഫെസ്റ്റിവല്‍ ലോണ്‍, സ്പെഷ്യല്‍ ഹയര്‍ പര്‍ച്ചേസ് വായ്പ (ഓണം വായ്പ), വിദ്യാഭ്യാസ വായ്പ എന്നിങ്ങനെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥ വായ്പകള്‍ ലഭ്യമാക്കിവരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കമ്മറ്റി ഏടുക്കുന്ന തീരുമാനം അനുസരിച്ചാണ്‌ വായ്പകളുടെ പലിശ തീരുമാനിയ്ക്കുന്നത്.

വായ്പകള്‍ അംഗങ്ങള്‍ക്കുമാത്രമായുള്ളതാണെങ്കിലും ഇതൊരവകാശമായി കണക്കാക്കുവാന്‍ പാടില്ല. സംഘത്തില്‍ ലഭിയ്ക്കുന്ന അപേക്ഷകള്‍ മാനേജിങ്ങ് കമ്മറ്റി പരിശോധിച്ചശേഷം യുക്തമെങ്കില്‍ മാത്രമേ വായ്പ അനുവദിയ്ക്കുകയുള്ളു. വിശദ വിവരങ്ങള്‍ക്കും വായ്പയ്ക്കുള്ള അപേക്ഷാ ഫോറത്തിനുമായി വലത്തേ മെനുവില്‍ നിന്നും അതതു വായ്പാപദ്ധതികളുടെ പേജ് തിരഞ്ഞെടുക്കുക.