മെമ്പര്‍ എന്‍ഡോവ്‌മെന്റ് കം റിട്ടയര്‍മെന്റ് ബെനഫിറ്റ് ഫണ്ട് (MERB Fund)

അംഗങ്ങള്‍ക്ക് സംഘത്തിലേയ്ക്കുള്ള ബാദ്ധ്യത തീര്‍ക്കുന്നതിനു സഹായകമാകുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള ഒരു ഫണ്ടാണ് മെമ്പര്‍ എന്‍ഡോവ്‌മെന്റ് കം റിട്ടയര്‍മെന്റ് ബെനഫിറ്റ് ഫണ്ട് (MERB Fund). ദീര്‍ഘകാല വായ്പ, സാധാരണ വായ്പ, ഹയര്‍ പര്‍ച്ചേസ് വായ്പ, ഓവര്‍ ഡ്രാഫ്റ്റ് എന്നിവയുടെ 2.5% വരുന്ന തുക വായ്‌പ എടുക്കുന്ന അംഗങ്ങളീല്‍നിന്നും ഈ ഫണ്ടിലേയ്ക്ക് ഈടാക്കുന്നു. ഒരു നിശ്ചിത വായ്പാതുകയ്ക്കുള്ള ഫണ്ടുവിഹിതം സര്‍വ്വീസില്‍ ഒരിയ്ക്കല്‍ മാത്രം അടച്ചാല്‍ മതിയാകും. .ഈ ഫണ്ടില്‍ അംഗമായീരിക്കെ വായ്പ നിലനില്‍ക്കെ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ടി ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതാണ്‌.

ബാക്കി നില്പ് വായ്പയില്‍ നിന്നും ടി അംഗത്തിന്‍ നല്‍കേണ്ടതായ ഓഹരി, സി റ്റി ഡി, ഡത്ത് റിലീഫ് ഫണ്ട് എന്നിവ തട്ടിക്കിഴിച്ചശേഷം വരുന്ന തുകയോ അഞ്ചുലക്ഷമോ എതാണോ കുറവ് ആ തുകയായിരിയ്ക്കും അനുവദിയ്ക്കുക.

പിരിഞ്ഞുപോകുന്ന അംഗങ്ങള്‍ക്ക് അടച്ച വിഹിതവും റിട്ടയര്‍മെന്റ് ബെനഫിറ്റായി അടച്ച തുകയുടെ 50% വും കൂടി തിരികെ നല്‍കുന്നുണ്ട്.