ഫാക്ട് സിഡി ക്രെഡിറ്റ് സൊസൈറ്റി
തൊഴിലാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍ പഠിയ്ക്കുകയും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തിരുന്ന നിസ്വാര്‍ത്ഥരായ ഒരുപറ്റം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ ആശയമാണ് ഫാക്ട് സിഡി ക്രെഡിറ്റ് സൊസൈറ്റി.
അംഗങ്ങള്‍ക്കിടയില്‍ സ്വാശ്രയത്വം, സമ്പാദ്യശീലം, സഹകരണ മനോഭാവം എന്നിവ വളര്‍ത്തുന്നതിനും അവശ്യഘട്ടങ്ങളില്‍ ലളിതമായ വ്യവസ്ഥകളിലും, കുറഞ്ഞ പലിശ നിരക്കിലും വ്യത്യസ്ഥ വായ്പകളുടെ രൂപത്തില്‍ സാമ്പത്തിക സഹായം നല്‍കുവാനും ഈ സഹകരണ സംഘത്തിനു സാധിയ്ക്കുന്നു.
കേവലം പണമിടപാടുപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ഈ സഹകരണസംഘം ലക്ഷ്യമിടുന്നത്, അംഗങ്ങളുടെ ഉന്നമനത്തിനു പുറമേ ചുറ്റുപാടുമൂള്ള വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സൊസൈറ്റി ഭാഗഭാക്കാവുന്നുണ്ട്. സ്വയം വളര്‍ച്ചയോടൊപ്പം തന്നെ ജില്ലയിലെ മറ്റു സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വിജ്ഞാനവിതരണവും പ്രോത്സാഹനങ്ങളൂം നല്‍കുവാന്‍ സൊസൈറ്റി ശ്രമിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാവര്‍ഷവും സഹകരണമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും പഠനക്ലാസുകളും സംഘടിപ്പിയ്ക്കുക, ജില്ലയിലെ വ്യത്യസ്ഥ മേഖലകളിലെ മികച്ച സഹകരണ സംഘങ്ങളെകണ്ടെത്തി ആദരിയ്ക്കുക (ഇന്ദുചൂഡന്‍ മെമ്മോറിയല്‍ അവാര്‍ഡ്) തുടങ്ങിയവ നടത്തിവരുന്നു.
കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത താത്പര്യങ്ങള്‍ക്കുമപ്പുറം മുഴുവന്‍ ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിയ്ക്കുക എന്ന തുടക്കംമുതലുള്ള കാഴ്ചപ്പാട് സൊസൈറ്റിയ്ക്ക് ഇപ്പോഴും അതേരീതിയില്‍ നിലനിര്‍ത്തുവാന്‍ സാധിയ്ക്കുന്നുണ്ട്.





Cooperative Enterprises Build a Better World 