മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം റിലീഫ് ഫണ്ട് (MMBS RF)

മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീമിന്റെ ലേല തുക കൈപ്പറ്റിയ ശേഷം മരണപ്പെടുന്ന അംഗങ്ങളുടെ ബാധ്യത ലഘൂകരിയ്ക്കുന്നതിനുള്ള ഫണ്ടാണ്‌ മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം റിലീഫ് ഫണ്ട്. അംഗത്തിന്റെ ആശ്രിതര്‍ക്ക് മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം (MMBS) ഇനത്തില്‍ തിരിച്ചടയ്ക്കേണ്ടതായ തുകയോ 25000/- രൂപയോ ഏതാണോ കുറവ് ആ തുക ഈ ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതാണ്‌. മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം അംഗങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന 1% ഫണ്ടുവിഹിതമാണ്‌ മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം റിലീഫ് ഫണ്ടിന്റെ സ്രോതസ്സ്.